ഭാരത് ഭാരതി ഓണാഘോഷവും കുടുംബസംഗമവും: ഐരോളിയിൽ വേറിട്ട ആഘോഷക്കാഴ്ചകൾ

by WhatsUp Mumbai

നവി മുംബൈ : രാഷ്ട്രീയ സ്വയം സേവക് സംഘം (ആർ.എസ്.എസ്) ഭാരത് ഭാരതി മലയാളി വിഭാഗത്തിന്റെ 54-ാമത് ഓണാഘോഷ പരിപാടികളും കുടുംബസംഗമവും ആഗസ്റ്റ് 16 ഞായറാഴ്ച രാവിലെ 10 മണി മുതൽ നവി മുംബൈ ഐരോളിയിലെ പാട്ടിദാർ സമാജ് ഹാളിൽ വച്ച് നടന്നു. മുംബൈ, നവി മുംബൈ, താനെ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് മലയാളി സ്വയംസേവകരും സംഘബന്ധുക്കളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ ഒത്തുചേർന്നു.

ഭാരത് ഭാരതി പ്രമുഖ് എ. ആർ. ഗോകുൽ ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്ത സഹകാര്യവാഹ് കെ. ബി. ശ്രീകുമാർ, ജനം ടി.വി. എം.ഡി ഡോ: എസ്. രാജശേഖരൻ നായർ, ട്രാവൻകൂർ എഡുക്കേഷൻ ഫൗണ്ടർ ട്രസ്റ്റി അഡ്വ: ബീനാ പ്രതാപ് തമ്പി, ബാലഗോകുലം മുംബൈ പ്രസിഡന്റ് എം. രാമചന്ദ്രൻ, സംഘ കാര്യകർത്താക്കളായ ശ്രീ. കമലേഷ് രാഘവ് പട്ടേൽ, ശ്രീ. മിളിന്ദ് കുൽക്കർണി, ടി. എ. ശശി എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ കെ. പ്രദീപ് കുമാർ സ്വാഗതവും സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. വിനോദ് നായർ, സി. പി. ഹരിദാസ്, വിജയകുമാർ, ബാലകൃഷ്ണൻ, സേതു ലാൽ എന്നിവർ പരിപാടികളുടെ നിയന്ത്രണം നിർവ്വഹിച്ചു.

ചടങ്ങിൽ കെ. പ്രദീപ് കുമാർ സ്വാഗതവും സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. വിനോദ് നായർ, സി. പി. ഹരിദാസ്, വിജയകുമാർ, ബാലകൃഷ്ണൻ, സേതു ലാൽ എന്നിവർ പരിപാടികളുടെ നിയന്ത്രണം നിർവ്വഹിച്ചു.

ആഘോഷത്തോടനുബന്ധിച്ച് മുംബൈ ബാലഗോകുലാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു. എസ്.എസ്.സി, എച്ച്.എസ്.സി പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും നൽകി ആദരിച്ചു. കൂടാതെ ബാലഗോകുലം മുൻ പ്രസിഡന്റായിരുന്ന സ്വർഗ്ഗീയ വി. രാജേന്ദ്രന്റെ പേരിൽ ഏർപ്പെടുത്തിയ മികച്ച ബാലഗോകുലത്തിനുള്ള പുരസ്കാര വിതരണവും, കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനുള്ള ധനശേഖരണവും രക്ഷാബന്ധൻ ചടങ്ങും പരിപാടിയുടെ ഭാഗമായി നടന്നു.

 

You may also like