ആപ്പ് വായ്പയുടെ സമ്മർദം? ദിവയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

by WhatsUp Mumbai

മുംബൈ: മൊബൈൽ ആപ്പുകൾ വഴി എടുത്ത വായ്പകളുമായി ബന്ധപ്പെട്ട മാനസിക പീഡനത്തെ തുടർന്നാണ് മലയാളി യുവാവ് ദേവനാഥ് നായർ ആർ (35) ആത്മഹത്യ ചെയ്തതെന്ന സംശയം ഉയരുന്നു. 

ഇന്ന് രാവിലെ 8.30ഓടെയാണ് ദേവനാഥിനെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

പത്തനംതിട്ട ജില്ല സ്വദേശിയായ ദേവനാഥ് ദിവയിലെ ശുഭദ്രാനന്ദു കോംപ്ലക്സിലാണ് താമസിച്ചിരുന്നത്. ഭാര്യയും രണ്ടു വയസുള്ള മകനുമൊപ്പമാണ് താമസം.

മൊബൈൽ ആപ്പുകൾ വഴി വായ്പ എടുത്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട മാനസിക സമ്മർദവും നിരന്തരമായ പീഡനവും ഉണ്ടായിരിക്കാമെന്ന സംശയമാണ് പൊലീസ് ഉയർത്തുന്നത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. നാളെ രാവിലെ 11 മണിക്ക് പോസ്റ്റ്മോർട്ടം നടത്തുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.

സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മരണവാർത്ത പുറത്തുവന്നതോടെ സുഹൃത്തുക്കളും ബന്ധുക്കളും അയൽവാസികളും നടുക്കത്തിലായി. യുവാവിന്റെ അപ്രതീക്ഷിത വിയോഗം പ്രദേശത്ത് ദുഃഖാന്തരീക്ഷം സൃഷ്ടിച്ചു.

സംഭവവുമായി ബന്ധപ്പെട്ട നടപടികളിൽ കൽവ സമാജം ഭാരവാഹിയായ സുമ മുകുന്ദനും, വിജയൻ പിള്ളയും, വത്സരാജും, കുടുംബ സുഹൃത്തുക്കളായ അഖിൽ, ലിനു എന്നിവരും സജീവമായി ഇടപെട്ടു.

You may also like