422
മുംബൈ: ന്യൂ ബോംബൈ കൾച്ചറൽ സെൻ്ററിന്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായ സംഘടനയ്ക്ക് പുതിയ നേതൃത്വം ലഭിച്ചതായി അംഗങ്ങൾ അറിയിച്ചു.
ഷിനി ചന്ദ്രബോസ് പ്രസിഡന്റായും, മനോജ് മാളവിക ജനറൽ സെക്രട്ടറിയായും, വി. ടി. സുധാകരൻ ഖജാൻജിയായും തിരഞ്ഞെടുക്കപ്പെട്ടു.
ഇവരെ ഉൾപ്പെടുത്തി 25 അംഗ ഭരണസമിതിയാണ് രൂപീകരിച്ചത്. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പുതുഊർജവും ദിശാബോധവും നൽകുന്ന തീരുമാനമാണിതെന്ന് പൊതുയോഗം വിലയിരുത്തി.