പശ്ചിമ റെയിൽവെയിൽ എസി ലോക്കലുകൾ കൂടുന്നു; 15 കോച്ച് ട്രെയിനുകൾ പാളത്തിലേക്ക്

by WhatsUp Mumbai

മുംബൈ: പശ്ചിമ റെയിൽവെയിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കി പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ. മേയ് 1 മുതൽ എസി ലോക്കൽ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം 15 കോച്ചുകളുള്ള സർവീസുകളും ആരംഭിക്കാനാണ് തീരുമാനം. യാത്രക്കാരുടെ തിരക്ക് കുറയ്ക്കുകയും കൂടുതൽ സുഖകരമായ യാത്ര ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

പശ്ചിമ റയിൽവേയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നിലവിലുള്ള എസി ലോക്കൽ സർവീസുകൾ വർധിപ്പിക്കുകയും, കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. ഇതിലൂടെ നഗരത്തിലെ പ്രധാന റൂട്ടുകളിൽ യാത്രാസൗകര്യം ഗണ്യമായി മെച്ചപ്പെടുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

അതേസമയം, 12 കോച്ചുകളുള്ള ട്രെയിനുകൾക്ക് പകരം 15 കോച്ചുകളുള്ള ലോക്കൽ സർവീസുകൾ കൂടുതൽ ഉൾപ്പെടുത്തുന്നത് യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിൽ നിർണായകമാകും. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ ഇത് സഹായിക്കും.

മുംബൈ ഉപനഗര റെയിൽ സംവിധാനത്തെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് ഈ മാറ്റങ്ങൾ വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ലക്ഷ്യമിട്ടുള്ള നീക്കമാണിത്.

You may also like