ഹരിദ്വാർ ശ്രീനാരായണ ആശ്രമം വാർഷികാഘോഷം 25, 26 തീയതികളിൽ; ഗുരുമണ്ഡപവും പ്രാർത്ഥനാ ഹാളും സമർപ്പിക്കും

by WhatsUp Mumbai

മുംബയ്: ശ്രീനാരായണ മന്ദിര സമിതിയുടെ ഹരിദ്വാറിലെ ശ്രീനാരായണ ആശ്രമത്തിൻ്റെ വാർഷികാഘോഷവും പുതുതായി നിർമിച്ച ഗുരുമണ്ഡപം, പ്രാർത്ഥനാ ഹാൾ എന്നിവയുടെ ഉദ്ഘാടനവും 25, 26 തീയ്യതികളിൽ നടക്കും.
സമിതിയുടെ പുരോഗമന പ്രവർത്തനങ്ങളുടെയും ഗുരുധർമ്മ പ്രചരണത്തിൻ്റെയും ഭാഗമായി പുണ്യനഗരിയായ ഹരിദ്വാറിൽ സ്ഥാപിച്ചിട്ടുള്ള ആശ്രമത്തിലെ നവീകരിച്ച ഗുരുമണ്ഡപത്തിൻ്റേയും ഗുരുദേവ  പ്രതിഷ്ഠയുടെയും വിശാലമായ പ്രാർത്ഥനാ ഹാളിന്റെയും ഉദ്ഘാടനവും, മന്ദിരസമിതി പ്രസിഡൻ്റ് എം. ഐ.ദാമോദരൻ നിർവഹിക്കും.
ഇപ്പോൾ എല്ലാ മാസവും ചതയദിന വിശേഷാൽ പൂജയും സമൂഹപ്രാർത്ഥനയും നടന്നു വരുന്നു.  ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനായി സമിതി ഭാരവാഹികളടക്കം 65 പേരടങ്ങുന്ന തീർത്ഥാടക സംഘം ഹരിദ്വാറിലേക്ക് പുറപ്പെട്ടു. മഹാഗുരുപൂജ ഉൾപ്പടെയുള്ള വിപുലമായ ആഘോഷ പരിപാടികൾ  വാർഷികാഘോഷത്തോടനുന്ധിച്ച് നടക്കും.

You may also like