29
കേരളത്തിലെ കലാ-സാംസ്കാരിക മണ്ഡലത്തിൽ ദശാബ്ദങ്ങളോളം തിളങ്ങിനിന്ന അനുഗ്രഹീത കലാകാരനും തിരുവനന്തപുരത്തെ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ
ചാലകശക്തിയുമായിരുന്ന സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തിൽ ബോംബെ കേരളീയ സമാജം മാട്ടുംഗ
ആദരാഞ്ജലി
അർപ്പിച്ചു.
ദേശീയതലത്തിൽ ശ്രദ്ധേയമായ സൂര്യ നൃത്ത സംഗീതോത്സവത്തിന്റെ സംഘാടകൻ എന്ന നിലയിൽ മുംബൈയിലെ സഹൃദയലോകത്തിനും ഏറെ സുപരിചിതനായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നതിനായി സെപ്റ്റംബർ 26 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കേരള ഭവനിൽ അനുശോചന യോഗം സംഘടിപ്പിക്കുന്നു. ചടങ്ങിൽ എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.