ഗണേശോത്സവത്തിൽ ഡിജെ ശബ്ദം ഭൂകമ്പത്തിന് തുല്യം: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

by WhatsUp Mumbai

മുംബൈ:ഗണേശോത്സവത്തിൽ അമിത ശബ്ദമുള്ള ഡിജെ സൗണ്ട് സിസ്റ്റങ്ങൾക്ക് പകരം പരമ്പരാഗത ആഘോഷരീതികൾക്ക് മുൻഗണന നൽകണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഡിജെ സിസ്റ്റങ്ങളിൽ നിന്നുള്ള വൻ ശബ്ദം ഭൂകമ്പത്തിന് തുല്യമായ പ്രകമ്പനമാണ് ഉണ്ടാക്കുന്നതെന്ന് പൂനെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളെ ബോധവൽക്കരിച്ച് പരമ്പരാഗത ആഘോഷങ്ങളിലേക്ക് നയിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം, ഡിജെ ഉപയോഗത്തിനുള്ള വിലക്ക് മുംബൈ പൊലീസും ആവർത്തിച്ചിട്ടുണ്ട്. ഡെസിബെൽ മീറ്ററുകൾ ഉപയോഗിച്ച് ശബ്ദപരിധി പരിശോധിക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

You may also like