കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷൻ ‘കാൻഫ പൊന്നോണം-2026’ സെപ്റ്റംബർ 20-ന്

by WhatsUp Mumbai

താനെ : കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷൻ  ഡോംബിവ്‌ലിയുടെ 36-ാമത് ഓണാഘോഷ പരിപാടിയായ ‘കാൻഫ പൊന്നോണം-2026’ സെപ്റ്റംബർ 20 ഞായറാഴ്ച സംഘടിപ്പിക്കുന്നു. ഡോംബിവ്‌ലി (ഈസ്റ്റ്), കല്യാൺ-ഷീൽ റോഡിലുള്ള വെങ്കിടേഷ് പെട്രോൾ പമ്പിന് പിൻവശം, റീജൻസി എസ്റ്റേറ്റ് റോഡിലെ പാട്ടീദാർ ഭവനിൽ വച്ചാണ് ആഘോഷങ്ങൾ നടക്കുന്നത്.

രാവിലെ 9 മണിക്ക് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതോടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് പ്രാർത്ഥന, സ്വാഗത പ്രസംഗം, അധ്യക്ഷ പ്രസംഗം എന്നിവ നടക്കും. ചടങ്ങിൽ പ്രേമൻ ഇല്ലത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസാപ്രസംഗം നടത്തും.

രാവിലെ 9.30 മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. രംഗപൂജ, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ, സിനിമാഗാനം എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഉച്ചയ്ക്ക് 12.30 മുതൽ  ഓണസദ്യയും ഉണ്ടായിരിക്കും. തുടർന്ന് സമ്മാനദാനം.

You may also like