പ്രതീക്ഷ ഫൗണ്ടേഷൻ 26-ാം വാർഷികവും ഓണാഘോഷവും: സെപ്റ്റംബർ 6-ന് ഗവർണർ ഉദ്ഘാടനം ചെയ്യും; പൂക്കള, പായസ മത്സരങ്ങളും പ്രഖ്യാപിച്ചു

by WhatsUp Mumbai

വസായ്:  പ്രതീക്ഷ ഫൗണ്ടേഷൻ്റെ ഇരുപത്തിയാറാമത് വാർഷികത്തിൻ്റേയും ഓണാഘോഷത്തിൻ്റേയും ഭാഗമായി പൂക്കള മത്സരവും പായസ പാചക മത്സരവും സംഘടിപ്പിക്കുന്നു. 

പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം പതിനായിരത്തൊന്ന് രൂപയും രണ്ടാം സമ്മാനം അയ്യായിരത്തൊന്ന് രൂപയുമാണ്. പായസ പാചക മത്സരത്തിൽ ഒന്നാം സമ്മാനം മൂവായിരത്തൊന്ന് രൂപയും രണ്ടാം സമ്മാനം രണ്ടായിരത്തൊന്ന് രൂപയുമാണ്. 

സെപ്തംബർ 5 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ അയ്യപ്പ ക്ഷേത്രം പ്രാർത്ഥന മണ്ഡപത്തിലാണ് പൂക്കള മത്സരം. 

വൈകുന്നേരം 5 മണി മുതൽ പായസ പാചക മത്സരം നടക്കും. 

പൂക്കള മത്സരത്തിൻ്റെ പോസ്റ്റർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ വെച്ച് ക്ഷേത്രം പ്രസിഡണ്ട് ടി എസ് ആർ നായർ, സെക്രട്ടറി എ കെ പ്രഭാകരൻ,ട്രഷറർ ഡോ : സുരേഷ് കുമാർ എന്നിവർക്ക് നൽകിക്കൊണ്ട് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തം കുമാർ പ്രകാശനം ചെയ്തു. 

ചടങ്ങിൽ ക്ഷേത്ര കമ്മറ്റി ഭാരവാഹിയായ പങ്കജ് പണിക്കർ പ്രതീക്ഷ ഫൗണ്ടേഷൻ ഭാരവാഹികളായ അമർ ദാസ് നായർ, വേണു ജി പിള്ള, ആർ ദിവാകരക്കുറുപ്പ്, ഷീജ ബാലൻ എന്നിവർ പങ്കെടുത്തു. സെപ്തംബർ 6 ന് വസായ് റോഡ് വെസ്റ്റിലുള്ള ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ കേരള ഗവർണ്ണർ രാജേന്ദ വിശ്വനാഥ് അർലേക്കർ ദീപം തെളിയിച്ച് ഓണാഘോഷ പരിപാടികൾ ഉൽഘാടനം ചെയ്യും    പരിപാടിയിൽ കേന്ദ്ര മന്ത്രി ശ്രീപദ് നായിക്,ചാത്തന്നൂർ എം എൽ എ  ബി.ബി ഗോപകുമാർ പാൽഘർ എം പി ഡോ: ഹേമന്ത് വിഷ്ണു സാവ്‌രെ എം എൽ എ മാരായ രാജൻ നായിക്, സ്നേഹ ദൂബെ പണ്ഡിറ്റ് രാജേന്ദ്ര ഗാവിത് , വസായ് വിരാർ മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ചടങ്ങിൽ ചാത്തനൂർ എം എൽ എ ബി.ബി ഗോപകുമാർ തിരുവനന്തപുരം മേയർ വി.വി രാജേഷ് എന്നിവരെ ആദരിക്കും. 

തുടർന്ന് പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും. തുടർന്ന് സുനിൽ നായരും നീതാ മനോജ് കുമാറും നയിക്കുന്ന ഗാനമേള അരങ്ങേറും. വസായ് താലൂക്കിലെ ആശാവർക്കർമാർക്കും ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും ചടങ്ങിൽവെച്ച് ഓണക്കോടി വിതരണം ചെയ്യും. 

പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ പത്ത് വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും. വിഭവസമൃദ്ധമായ
ഓണ സദ്യയോടുകൂടി പരിപാടികൾ സമാപിക്കും. ഓണ സദ്യ പാസുകൾ വഴി നിയന്ത്രിക്കുന്നതായിരിക്കും. 

പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തംകുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാം

You may also like