245
നവിമുംബൈ : ഇന്ത്യയുടെ 80-ആം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ച് കേരള സമാജം ഉൾവേ നോഡ്. സമാജം ഓഫീസിൽ നടന്ന ആഘോഷ ചടങ്ങുകളിൽ ഭാരവാഹികളും അംഗങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു.
രാവിലെ 9.50-ന് സമാജം ജോയിന്റ് സെക്രട്ടറി മോഹനൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ട്രഷറർ ഹണി വെന്നിക്കൽ, വൈസ് പ്രസിഡന്റ് അലി മുഹമ്മദ്, മറ്റ് സമാജം അംഗങ്ങൾ എന്നിവർ ചേർന്ന് ദേശീയ ഗാനം ആലപിച്ചു.
ചടങ്ങിന് ശേഷം ചടങ്ങിൽ പങ്കെടുത്തവർക്കായി മധുരവിതരണവും നടന്നു.