വസായ് ബി.കെ.എസ്. സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം: സമാജത്തിന്റെ ബ്രേവറി അവാർഡ് ബബിത് വൈജു ഏറ്റുവാങ്ങി

by admin

വസായ്: ബസ്സിൻ കേരള സമാജം (BKS) സ്കൂളിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദേശീയപതാക ഉയർത്തി തുടക്കം കുറിച്ച ചടങ്ങിൽ, സമയോചിതമായ ഇടപെടലിലൂടെ നാല് വയസ്സുകാരിയായ മലയാളി ബാലികയുടെ ജീവൻ രക്ഷിച്ച സ്കൂളിലെ പൂർവ വിദ്യാർത്ഥി ശ്രീ ബബിത് വൈജുവിനെ ‘ബ്രേവറി അവാർഡ്’ നൽകി ആദരിച്ചു. സമാജം പ്രസിഡന്റ് പി.വി.കെ. നമ്പ്യാരുടെ നേതൃത്വത്തിലാണ് ആദരവ് സമർപ്പിച്ചത്.

വസായ് മലയാളിയും, ബി.കെ.എസ്. സ്കൂളിൽ ജൂനിയർ കെ.ജി മുതൽ ജൂനിയർ കോളേജ് വരെ പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥിയുമാണ് ബബിത് വൈജു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ സമയോചിതമായ ഇടപെടലിലൂടെയാണ് അപകടത്തിൽപ്പെട്ട മലയാളി ബാലികയുടെ ജീവൻ ബബിത് രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ ധീരതയെയും മാതൃകാപരമായ പ്രവർത്തനത്തെയും ചടങ്ങിൽ സമാജം ഭാരവാഹികളും സ്കൂൾ അധികൃതരും പ്രശംസിച്ചു.

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നിറപ്പകിട്ടേകിയ ചടങ്ങിൽ സമാജം ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

You may also like