മലപ്പുറത്ത് നിന്ന് 15 വയസ്സുകാരനെ കാണാതായി; താനെ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന

by WhatsUp Mumbai

മലപ്പുറം: വളാഞ്ചേരി കഞ്ഞിപ്പുരയിൽ നിന്ന് 15 വയസ്സുള്ള കുട്ടിയെ കാണാതായി. കഞ്ഞിപ്പുര വാണിയംപീടിയേക്കൽ സ്വദേശി അബ്ദുൾ മജീദിന്റെ മകൻ അബ്ദുൾ ഹക്കീമിനെ (15) ആണ് കാണാതായത്.

ഇന്നലെ രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ മഹാരാഷ്ട്രയിലെ താനെ (Thane) റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ഇന്ന് അവസാനമായി കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്.

വിഷയത്തിൽ താനെയിലെ ആസാദ് നഗർ മലയാളി സമാജം ഭാരവാഹികൾ ഇടപെടുകയും താനെ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുകയും ചെയ്തിട്ടുണ്ട്.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചു.

വളാഞ്ചേരി സബ് ഇൻസ്പെക്ടർ (SI): 9497980687

വളാഞ്ചേരി പോലീസ് സ്റ്റേഷൻ: 0494 2644343

You may also like