തീവ്രവാദികളുടെ വീഡിയോ പ്രചരിപ്പിച്ചു; പഡ്ഘയിൽ ട്രക്ക് ഡ്രൈവറെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തു

by WhatsUp Mumbai

മുംബൈ: സോഷ്യൽ മീഡിയ വഴി ഭീകരവാദികളുടെയും നിരോധിത ഭീകര സംഘടനകളുടെയും പ്രചാരണ വീഡിയോകൾ പങ്കുവെച്ച ട്രക്ക് ഡ്രൈവറെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. താനെ ജില്ലയിലെ പഡ്ഘ സ്വദേശിയെയാണ് എടിഎസ് കസ്റ്റഡിയിലെടുത്തത്.

വാണ്ടഡ് ഭീകരരുടെ പ്രസംഗങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിപ്പിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് വരികയായിരുന്ന എടിഎസ് സംഘം, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

​ചോദ്യം ചെയ്യലിൽ ഇയാളുടെ ഫോണിൽ നിന്നും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും രാജ്യവിരുദ്ധ ഉള്ളടക്കങ്ങളും ഭീകരവാദ പ്രചാരണ സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ വലിയ രീതിയിലുള്ള ശൃംഖലയോ മറ്റ് വ്യക്തികളോ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ എടിഎസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

You may also like