167
മുംബൈ: പാർട്ടി സംഘടനയെ താഴെത്തട്ടിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പ്രസിഡന്റുമാർക്കായി 10 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക റെസിഡൻഷ്യൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ കോൺഗ്രസ്. നാസിക്കിലാണ് ക്യാമ്പ് നടക്കുന്നത്.
പാർട്ടിയുടെ സംഘടനാ അടിത്തറ കൂടുതൽ ഭദ്രമാക്കുന്നതിനും വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാൻ ഭാരവാഹികളെ സജ്ജരാക്കുന്നതിനുമാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്.
വിവിധ ജില്ലകളിൽ നിന്നുള്ള പാർട്ടി പ്രസിഡന്റുമാർ പങ്കെടുക്കുന്ന ക്യാമ്പിൽ പാർട്ടി നയങ്ങൾ, സംഘടനാ തന്ത്രങ്ങൾ, പ്രാദേശികതലത്തിലുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തീവ്ര പരിശീലനം നൽകും. 10 ദിവസത്തെ ക്യാമ്പിലൂടെ ജില്ലാ നേതൃത്വത്തിന് പുതിയ ഊർജ്ജം പകരുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.