196
ഡോംബിവ്ലി: കേരളീയ സമാജം ഡോംബിവ്ലിയുടെ ഓഗസ്റ്റ് മാസ സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരൻ മുരളി വട്ടേനാട്ടിന്റെ രണ്ട് കഥകൾ ചർച്ച ചെയ്തു. കവിയും കഥാകൃത്തുമായ ലിനോദ് വർഗ്ഗീസ് ചർച്ച ഉദ്ഘാടനം ചെയ്തു. സന്തോഷ് പല്ലശ്ശന, അജിത് ശങ്കരൻ, രേഖ രാജ്, ജോസ് കല്ലൂപ്രയിൽ, സുനിൽ കല്ലിക്കട, കാട്ടൂർ മുരളി, സജീവൻ വിസ്, കെ.പി. വിനയൻ, സുരേഷ് നായർ, ബാലകൃഷ്ണൻ തൃപ്രയാർ, മനോജ് മുണ്ടയാട്ട്, വിജയൻ പിള്ള, ശ്രീപ്രസാദ് വടക്കേപ്പാട്ട്, പ്രേമൻ ഇല്ലത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
സമാജം ട്രഷറർ മനോജ്കുമാർ വി.ബി. അധ്യക്ഷത വഹിച്ച യോഗത്തിൽ സാഹിത്യവിഭാഗം കൺവീനർ ജോയ് ഗുരുവായൂർ സ്വാഗതപ്രസംഗവും ചർച്ചാനിയന്ത്രണവും നിർവഹിച്ചു. ടി.കെ. രാജേന്ദ്രൻ യോഗത്തിന് നന്ദി രേഖപ്പെടുത്തി.