293
മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിലെ കുർളയിൽ വൻ മണ്ണിടിച്ചിൽ. അപകടത്തിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്. ചുരുങ്ങിയത് ആറുപേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് പ്രഥമ വിവരങ്ങൾ.
അടിയന്തര സേനകളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.