മുംബൈ ബിജെപിയുടെ ദക്ഷിണേന്ത്യൻ സെല്ലിന്റെ വൈസ് പ്രസിഡന്റായി കെ. ജി. കെ. കുറുപ്പ് നിയമിതനായി

by WhatsUp Mumbai

മുംബൈ: മുംബൈ ബിജെപി സൗത്ത് ഇന്ത്യൻ സെല്ലിൻ്റെ വൈസ് പ്രസിഡണ്ടായി കെ.ജി.കെ കുറുപ്പ് നിയമിതനായി. അമ്പലപ്പുഴ സ്വദേശിയാണ്. മുംബൈ ബിജെപി പ്രസിഡന്റ് കൂടിയായ എം.എൽ.എ അമിത് സാറ്റം ദാദറിലെ ബിജെപി ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് നിയമനക്കത്ത് കൈമാറി.

മഹാരാഷ്ട്ര സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ കെ. ജി. കെ. കുറുപ്പ്, സാന്താക്രൂസിലെ പാടക് പോളിടെക്നിക് ട്രസ്റ്റ് സ്ഥാപനങ്ങളുടെ പ്രിൻസിപ്പലും സെക്രട്ടറിയുമായാണ് വിരമിച്ചത്. ഇൻഡോ–ചെക്ക് സൊസൈറ്റിയുടെ പ്രസിഡന്റായിരിക്കെ ഇന്ത്യ–ചെക്ക് സൗഹൃദം ശക്തിപ്പെടുത്തിയതിനുള്ള അംഗീകാരമായി ചെക്ക് റിപ്പബ്ലിക് സർക്കാരിന്റെ പ്രത്യേക ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഭാരത് കേസരി ട്രസ്റ്റിന്റെ ട്രസ്റ്റിയുമായ കുറുപ്പിന്റെ നേതൃത്വത്തിൽ, രണ്ട് മാസം മുമ്പ് മലപ്പുറത്ത് ‘മന്നം ഗ്രാമം’ പദ്ധതിയുടെ ഭാഗമായി ഭവനരഹിതർക്കായി 24 വീടുകൾ നിർമ്മിച്ച് കൈമാറിയിരുന്നു.

You may also like