229
മുംബൈ: മലയാളി കൂട്ടായ്മ വെൽഫെയർ അസോസിയേഷൻ ഖാർഘറിന്റെ (Regd. Reg. No.: F-15354 Raigad) ആഭിമുഖ്യത്തിൽ ‘ഗംഗാതരംഗം’ എന്ന ലൈവ് സംഗീത പരിപാടി സംഘടിപ്പിക്കുന്നു. വയലിൻ വിസ്മയം ഗംഗ ശശിധരൻ നയിക്കുന്ന ലൈവ് വയലിൻ ഫ്യൂഷൻ ഷോയാണ് പരിപാടിയുടെ പ്രധാന ആകർഷണം.
2026 സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം 6.00 മണി മുതൽ ഖാർഘർ സെക്ടർ 22-ലെ ഗുരുദ്വാരയ്ക്ക് സമീപമുള്ള ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലെ ‘ശ്രീ ബാങ്ക്വറ്റ്സിൽ’ വച്ചാണ് പരിപാടി നടക്കുന്നത്.
മലയാള ചലച്ചിത്ര-സീരിയൽ താരം അനീഷ് രവി പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കാളിയാകും.
പ്രവേശന പാസുകൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
8169152623 9819522525 8928187153 9967399639