202
മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 12-ന് കർക്കടകവാവ് ബലിയും തിലഹവനവും സംഘടിപ്പിക്കുന്നു. രാവിലെ 6 മുതൽ 10 വരെ സാക്കിനാക്ക ഗുരുശ്രീ മഹേശ്വര ക്ഷേത്ര സന്നിധിയിലാണ് ചടങ്ങുകൾ നടക്കുന്നത്.
വാവുബലി ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 9869776018, 8591562776, 9326323445 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.