താനെ ഗുരുസെന്ററിൽ ആഗസ്റ്റ് 12-ന് കർക്കടകവാവ് ബലിതർപ്പണം നടക്കും

by WhatsUp Mumbai

താനെ:ശ്രീനാരായണ മന്ദിര സമിതി താനെ ഗുരുസെന്ററിൽ ആഗസ്റ്റ് 12  നു പുലർച്ചെ 5  മുതൽ കർക്കടകവാവ് ബലിതർപ്പണം നടക്കും. ശശി ശാന്തി മുഖ്യ കാർമികത്വം വഹിക്കും.

ബലിതർപ്പണത്തിനായി എത്തുന്ന ഭക്തജനങ്ങൾക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9172468991 എന്ന നമ്പറിൽ ബന്ധപ്പെടാം.

You may also like