191
മുംബൈ: നാപ്പതിലേറെ കവർച്ചാ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ സാഹസികമായി വലയിലാക്കി മുംബൈ പോലീസ്. പ്രതിയിൽ നിന്ന് 48 എ.ടി.എം കാർഡുകൾ, ഒരു ആഡംബര കാർ, ഒന്നര ലക്ഷം രൂപയുടെ പണം എന്നിവ പോലീസ് പിടിച്ചെടുത്തു.
വിവിധ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ നടന്ന എ.ടി.എം തട്ടിപ്പുകളിലും കവർച്ച കേസുകളിലും പോലീസ് ഏറെ നാളായി അന്വേഷിച്ചുവരികയായിരുന്ന പ്രതിയെയാണ് പ്രത്യേക സംഘം പിടികൂടിയത്. തട്ടിപ്പിലൂടെയും കവർച്ചയിലൂടെയും കൈക്കലാക്കിയതാണ് പിടിച്ചെടുത്ത എ.ടി.എം കാർഡുകളും പണവുമെന്നാണ് പ്രാഥമിക നിഗമനം.
വിശദമായ ചോദ്യം ചെയ്യലിലൂടെ കൂടുതൽ കവർച്ചാ വിവരങ്ങളും സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള സൂചനകളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.