ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ആഹ്ലാദം: മുംബൈയിൽ ധോൾ മേളവും മുദ്രാവാക്യങ്ങളുമായി യുവാക്കളുടെ ആഘോഷം

by WhatsUp Mumbai

മുംബൈ: നീറ്റ് പരീക്ഷാ വിവാദങ്ങളെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതോടെ മുംബൈയിൽ വൻ വിജയാഘോഷവുമായി യുവാക്കൾ. മുംബൈയിലെ പ്രക്ഷോഭ കേന്ദ്രങ്ങളിൽ ധോൾ (ചെണ്ട) കൊട്ടിയും വന്ദേമാതരവും ദേശീയഗാനവും ആലപിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് വിദ്യാർത്ഥികളും യുവാക്കളും തങ്ങളുടെ വിജയം ആഘോഷമാക്കിയത്.

വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ വലിയ വിജയമായാണ് പ്രധാന്റെ രാജിയെ യുവാക്കൾ കാണുന്നത്. എന്നാൽ, കേന്ദ്ര മന്ത്രിയുടെ രാജിയോടെ കാര്യങ്ങൾ അവസാനിക്കുന്നില്ലെന്നും തങ്ങളുടെ പോരാട്ടം ഇവിടെ തീരുന്നില്ലെന്നും പ്രക്ഷോഭകർ വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും ക്രമക്കേടുകൾക്കെതിരായ കൃത്യമായ നടപടികളും ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരുമെന്നാണ് യുവാക്കളുടെ നിലപാട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെത്തുടർന്ന് വിദ്യാര്ത്ഥികൾ നടത്തിയ ആഹ്ലാദപ്രകടനങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വൈറൽ ആയി.

 

You may also like