​വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ; താനെയിൽ ഇന്ന് വൈകിട്ട് കോൺഗ്രസ് പ്രതിഷേധ മാർച്ച്

by WhatsUp Mumbai

താനെ: ഡൽഹിയിൽ വിദ്യാർഥികളുടെ പ്രക്ഷോഭത്തെ അക്രമമാർഗ്ഗങ്ങളിലൂടെ അടിച്ചമർത്തുന്നതായി ആരോപിച്ച്  താനെ സിറ്റി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (ശനി) മെഴുകുതിരി മാർച്ച് സംഘടിപ്പിക്കുന്നു.

താനെ വെസ്റ്റിലെ സുഭാഷ് പഥിലുള്ള കോൺഗ്രസ് സെൻട്രൽ ഓഫീസിൽ നിന്ന് വൈകിട്ട് 7.00 മണിയോടെയാണ് പ്രതിഷേധ മാർച്ച് ആരംഭിക്കുന്നത്. താനെ സ്റ്റേഷൻ വെസ്റ്റിലുള്ള ഡോ. ബാബാസാഹെബ് അംബേദ്കർ സ്മൃതി ശില്പത്തിന് മുന്നിൽ മാർച്ച് സമാപിക്കും.

ജനങ്ങളുടെ ശബ്ദം കൂടുതൽ ശക്തമാക്കാനും സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനും പൊതുജനങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി താനെ ഷഹർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പിംഗളെ വ്യക്തമാക്കി.

You may also like