49
മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിന്റെ നാലാം ദിനത്തിൽ മുംബൈയിൽ 150-ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര ബന്ദിനോടനുബന്ധിച്ച് നടന്ന പ്രതിഷേധങ്ങളിൽ നിയമലംഘനം നടത്തിയതിന് 55 പേർക്കെതിരെ മുംബൈ പൊലീസ് മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു.
കസ്റ്റഡിയിലെടുത്തവരെ പിന്നീട് ബോണ്ട് ഒപ്പുവെച്ച് വിട്ടയച്ചു. നിരോധനാജ്ഞ ലംഘിച്ചതിനും അനുമതിയില്ലാതെ സംഘടിച്ചതിനുമാണ് കേസ്. നഗരത്തിലുടനീളം ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.