നീറ്റ് ക്രമക്കേട്: മുംബൈയിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ

by WhatsUp Mumbai

മുംബൈ: നീറ്റ് പരീക്ഷയിലെ (NEET) ചോദ്യപേപ്പർ ചോർച്ചയിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജ ആവശ്യപ്പെട്ട് മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ച കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ മുദ്രാവാക്യം വിളികളോടെ തെരുവിലിറങ്ങിയ കോൺഗ്രസ് പ്രവർത്തകർ ധർമേന്ദ്ര പ്രധാന്റെ രാജി അടിയന്തരമായി വേണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെയാണ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രക്ഷോഭകരെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് നീക്കിയത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധത്തെ അടിച്ചമർത്താൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച കോൺഗ്രസ് നേതൃത്വം, പരീക്ഷാ തിരിമറിയിലൂടെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി വഞ്ചിച്ച കേന്ദ്ര സർക്കാർ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

You may also like