71
ഭാരത് ഭാരതിയുടെ നേതൃത്വത്തിൽ കോപ്പറിൽ വിശേഷാൽ രാമായണമാസ ആചരണം സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം 4.00 മണി മുതൽ കോപ്പർ അംബാഭവാനി മന്ദിറിന് (Ambabhawani Mandir) എതിർവശത്തുള്ള രാഘവേന്ദ്ര മഠത്തിൽ വച്ചാണ് ഭക്തിനിർഭരമായ ചടങ്ങുകൾ നടക്കുന്നത്.
ചടങ്ങിൽ ബദലാപ്പൂർ ആശ്രമത്തിലെ സ്വാമി പരമേശ്വരാനന്ദ സരസ്വതി മുഖ്യ ആത്മീയ പ്രഭാഷണം നടത്തും. തുടർന്ന് കോപ്പർ മാതൃ സമിതി, രാധ മാധവം ഗ്രൂപ്പ് എന്നിവരുടെ നേതൃത്വത്തിൽ ഭജന സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.
ചടങ്ങിലേക്ക് എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.