​ന്യൂ ബോംബെ കേരളീയ സമാജം ചെസ്സ് – ക്യാരംസ് ടൂർണമെന്റ്: ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മത്സരിക്കാൻ അവസരം

by WhatsUp Mumbai

നവിമുംബൈ : ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ (NBKS) ആഭിമുഖ്യത്തിൽ ചെസ്സ്, ക്യാരംസ്
മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജൂലൈ 26 ഞായറാഴ്ച രാവിലെ 10 മണി മുതൽ നെരുൾ ഈസ്റ്റിലുള്ള എൻ ബികെഎസ് കോംപ്ലക്സിലാണ് (NBKS NERUL) മത്സരങ്ങൾ നടക്കുന്നത്.

ജൂനിയർ, സീനിയർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 14 വയസ്സ് വരെയുള്ളവർക്ക് ജൂനിയർ കാറ്റഗറിയിലും 15 വയസ്സും അതിനു മുകളിലുള്ളവർക്ക് സീനിയർ കാറ്റഗറിയിലും പങ്കെടുക്കാം.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സമാജം ഓഫീസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9769824939 എന്ന ഫോൺ നമ്പറിലോ, കൺവീനർ സോണി ജോസ് (9167435834), ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട (9702433394) എന്നിവരുമായോ ബന്ധപ്പെടാവുന്നതാണ്.
കൂടാതെ nbks.nerul@gmail.com എന്ന ഇമെയിൽ വഴിയും www.nbksnerul.com എന്ന വെബ്സൈറ്റ് സന്ദർശിച്ചും വിവരങ്ങൾ അറിയാം.

You may also like