ഭക്തിസാന്ദ്രമായി ഗുരുദേവഗിരി; രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള കർക്കടക പൂജകൾക്ക് തുടക്കമായി

by WhatsUp Mumbai

നവിമുംബൈ: പവിത്രമായ രാമായണ മാസാചരണത്തിന് ഭക്തിസാന്ദ്രമായ തുടക്കം കുറിച്ച് നവിമുംബൈ ഗുരുദേവഗിരിയിൽ കർക്കടക പൂജകൾ ആരംഭിച്ചു. കർക്കടക മാസത്തിലെ എല്ലാ ദിവസങ്ങളിലും സവിശേഷമായ ആത്മീയ ചടങ്ങുകളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്.

എല്ലാ ദിവസവും പുലർച്ചെ നടത്തുന്ന ഗണപതി ഹോമത്തോടെയാണ് പൂജകൾ ആരംഭിക്കുന്നത്. തുടർന്ന് വിശേഷാൽ പൂജകളും ഭക്തിനിർഭരമായ രാമായണ പാരായണവും ഉണ്ടായിരിക്കും. വൈകിട്ട് 7.15-ന് ആരംഭിക്കുന്ന ഭഗവതി സേവയാണ് (ദേവീപൂജ) പ്രധാന ചടങ്ങുകളിലൊന്ന്. ഭഗവതി സേവയ്ക്ക് ശേഷം ഭക്തർക്കായി അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

ജന്മനക്ഷത്ര പൂജകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം

ഭക്തർക്ക് തങ്ങളുടെ ജന്മനാളുകളിൽ ഗണപതി ഹോമവും ഭഗവതി സേവയും ഉൾപ്പെടുന്ന കർക്കടക പൂജകളും ഒപ്പം അന്നദാനവും നടത്തുന്നതിനുള്ള പ്രത്യേക സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

പൂജകളും അന്നദാനവും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

7304085880
​8369312803
​9820165311

You may also like