താനെ ശ്രീനാരായണ മന്ദിര സമിതിയുടെ നേതൃത്വത്തിൽ കർക്കടക വാവുബലി ആഗസ്റ്റ് 12-ന്; ബുക്കിംഗ് ആരംഭിച്ചു

by WhatsUp Mumbai

താനെ: പിതൃപുണ്യത്തിന്റെ സ്മരണ പുതുക്കി മുംബൈയിലെ വിശ്വാസികൾക്കായി ശ്രീനാരായണ മന്ദിര സമിതി താനെ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ കർക്കടക വാവുബലി (പിതൃതർപ്പണം) ചടങ്ങുകൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12 ബുധനാഴ്ചയാണ് ചടങ്ങുകൾ നടക്കുക.

ബുധനാഴ്ച രാവിലെ 5:30 മണിക്ക് ആരംഭിക്കുന്ന ബലിതർപ്പണ ചടങ്ങുകൾ ഉച്ചയ്ക്ക് 11:00 മണി വരെ നീണ്ടുനിൽക്കും. കർക്കടക വാവുദിനത്തിൽ പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് താനെ യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.

വാവുബലി ചടങ്ങുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്കായി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം സമിതി ഏർപ്പെടുത്തിയിട്ടുണ്ട്. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കുമായി +91 91724 68991 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു

You may also like