മലാഡിൽ കർക്കടക വാവുബലി: കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ

by WhatsUp Mumbai

മലാഡ്: പിതൃപുണ്യത്തിന്റെ നിറവിൽ കർക്കടക വാവുബലി തർപ്പണത്തിനുള്ള വിപുലമായ ഒരുക്കങ്ങളുമായി മലാഡ് കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രം. ഓഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 6 മണി മുതലാണ് ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കുന്നത്.
​പിതൃമോക്ഷം തേടി ക്ഷേത്രസന്നിധിയിലേക്ക് എത്തുന്ന ഭക്തജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ അപ്പപ്പോൾ തന്നെ ബലി തർപ്പണം നടത്തുന്നതിനുള്ള വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രക്കമ്മിറ്റി ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

ചടങ്ങുകൾക്ക് ഡോക്ടർ പ്രതീഷും ക്ഷേത്രം മേൽശാന്തിയും ചേർന്ന് മുഖ്യ കാർമികത്വം വഹിക്കും. ഭക്തർക്ക് ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും പൂർത്തിയായതായി യൂണിറ്റ് സെക്രട്ടറി വിനേഷ് പി അറിയിച്ചു.

വാവുബലി തർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് 9920437595, 9869328768 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You may also like