മഹാനഗരത്തെ ഭക്തിയിലാഴ്ത്തി വേട്ടക്കാരൻ പാട്ടും നാളികേര സമർപ്പണവും; നെരൂൾ അയ്യപ്പ സേവാസമിതി പ്രതിഷ്ഠാ ദിനാഘോഷങ്ങൾക്ക് സമാപനം

by WhatsUp Mumbai

മുംബൈ: നെരൂൾ ശ്രീ അയ്യപ്പ സേവാസമിതിയുടെ മുപ്പത്തിയൊന്നാമത് പ്രതിഷ്ഠാ ദിനാഘോഷങ്ങൾക്ക് ഭക്തിനിർഭരമായ സമാപനം. ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിൽ ചരിത്രത്തിലാദ്യമായി കിരാത ശിവന് കളം വരച്ച് പാട്ടും, വിശേഷാൽ വഴിപാടായ 12,008 നാളികേരം എറിഞ്ഞുടയ്ക്കൽ സമർപ്പണവും നടന്നു.

വടക്കാഞ്ചേരി കല്ലാട്ട് കൃഷ്ണമണി കുറുപ്പിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് വേട്ടക്കരൻ പാട്ടും പന്തീരായിരത്തെട്ട്  നാളികേര സമർപ്പണവും ഭക്തിസാന്ദ്രമായി പര്യവസാനിച്ചത്. വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങുകൾ കാണാൻ നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്ര സന്നിധിയിലേക്ക് ഒഴുകിയെത്തിയത്.

നെരൂൾ അയ്യപ്പ സേവാ
സമിതിയുടെ ആഭിമുഖ്യത്തിൽ വരും നാളുകളിൽ നടപ്പിലാക്കുന്ന വിവിധ ആത്മീയ പരിപാടികൾ വൻ വിജയമാക്കാൻ ഭക്തജനങ്ങളുടെ സജീവമായ സഹകരണവും ആത്മാർത്ഥമായ പങ്കാളിത്തവും ഭാവിയിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാൻ ഉണ്ണികൃഷ്ണൻ മേനോൻ, ജനറൽ സെക്രട്ടറി ശ്രീവത്സൻ എന്നിവർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

You may also like