റെയിൽവേ ലെവൽ ക്രോസുകളില്ലാത്ത മഹാരാഷ്ട്ര; മൂന്ന് വർഷത്തിനുള്ളിൽ 145 മേൽപ്പാലങ്ങൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

by WhatsUp Mumbai

മുംബൈ: സംസ്ഥാനത്തെ റെയിൽവേ ലെവൽ ക്രോസുകൾ പൂർണ്ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 145 റെയിൽവേ ഓവർബ്രിഡ്ജുകൾ (ROB) നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. ലെവൽ ക്രോസുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്.

കേന്ദ്ര റെയിൽവേ മന്ത്രാലയവും മഹാരാഷ്ട്ര സർക്കാരും സംയുക്തമായാണ് പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നത്. പദ്ധതിയുടെ നിർമ്മാണ ചുമതല മഹാരാഷ്ട്ര റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (MahaRail). കൃത്യമായ സമയപരിധിക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ ഭൂമിേറ്റടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും.

You may also like