111
താനെ: ഈസ്റ്റ് കല്യാൺ കേരള സമാജത്തിന്റെ സാഹിത്യ ചർച്ചാ വേദിയായ കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ സാഹിത്യ സംവാദം ജൂലൈ 19 ഞായറാഴ്ച നടക്കും. ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ വൈകിട്ട് 4.30 ന് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഡോ. പി. പി രാധാകൃഷ്ണൻ ചെറുകഥകൾ അവതരിപ്പിക്കും
‘വിഗ്രഹങ്ങളും ഉപാസനയും’ (കവിതകൾ), ‘രവികുമാറിന്റെ കഥ’ (നോവൽ), ‘ഗുൽമോഹർ’ (ചെറുകഥകൾ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാഹിത്യ സംവാദത്തിലേക്ക് മുംബൈയിലെ എല്ലാ അക്ഷരസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 99201 44581, 88797 41915, 9920410030.