105
മുംബൈ : മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്കായി പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തം കുമാറിൻ്റെ നേതൃത്വത്തിൽ ശാസ്ത്രീ നഗർ ബിജെപി കാര്യാലയത്തിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

വൈദ്യ പരിശോധനകൾക്കു പുറമെ ക്യാമ്പിൽ ഔഷധ വിതരണവും നടന്നു. നൂറിലധികം പേർക്ക് ക്യാമ്പിൽ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. സ്ഥലം കൗൺസിലർ നിമ്മി ജോഷി ക്യാമ്പ് ഉൽഘാടനം ചെയ്തു. ക്യാമ്പിൽ എത്തിയ എം എൽ എ സ്നേഹ ദൂബെ പണ്ഡിറ്റ് ക്യാമ്പിൽ പങ്കെടുത്ത ഡോക്ടർമാരേയും നഴ്സുമാരേയും ആരോഗ്യ പ്രവർത്തകരേയും ആശാവർക്കർമാരേയും ആദരിച്ചു. ഡോക്ടർമാർക്ക് പ്രതീക്ഷ ഫൗണ്ടേഷൻ്റെ ഡോക്ടർ കിറ്റുകൾ വിതരണം ചെയ്തു അമർദാസ് നായർ, സുകുമാരൻ, ശ്രീ ശങ്കർ, ബാലാ സാവന്ത്, നാരായൺ ഷെട്ടി, പ്രകാശ് ജാദവ്, ദേവി റെഡ്ഡി, തുടങ്ങി നിരവധി ബിജെപി പ്രവർത്തകർ ക്യാമ്പിൽ സാഹായിച്ചു
