മുംബൈ – പൂനെ റെയിൽപ്പാതയിൽ മണ്ണിടിച്ചിൽ ; ട്രെയിൻ സർവീസുകൾ റദ്ദാക്കി; യാത്രക്കാർ വലഞ്ഞു ​

by WhatsUp Mumbai

മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈ – പൂനെ റെയിൽപ്പാതയിലെ കർജാത് – ലോണാവാല ഭോർഘട്ട് (Bhor Ghat) സെക്ഷനിൽ വ്യാപക ഉരുൾപൊട്ടൽ. ഘട്ട് സെക്ഷനിലെ മൂന്ന് റെയിൽ ലൈനുകളെയും ഉരുൾപൊട്ടൽ ബാധിച്ചതായും ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടതായും സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (CPRO) സ്വപ്നിൽ നിള (Swapnil Nila) അറിയിച്ചു.

ഇന്ന് പുലർച്ചെ ഖണ്ടാല, മങ്കി ഹിൽ, താക്കൂർവാടി പരിസരങ്ങളിലാണ് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണത്. ഇതേത്തുടർന്ന് ഇന്ദ്രായണി എക്സ്പ്രസ്, ഇന്റർസിറ്റി എക്സ്പ്രസ്, ഡെക്കാൻ എക്സ്പ്രസ്, ഡെക്കാൻ ക്വീൻ, പ്രഗതി എക്സ്പ്രസ്, ധൂലെ എക്സ്പ്രസ്, സിംഹഗഡ് എക്സ്പ്രസ് തുടങ്ങിയ പ്രമുഖ സർവീസുകൾ പൂർണ്ണമായും റദ്ദാക്കി. ദീർഘദൂര ട്രെയിനുകൾ മറ്റ് റൂട്ടുകളിലൂടെ തിരിച്ചുവിട്ടു. പാതയിലെ മണ്ണ് നീക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്.

യാത്രക്കാരുടെ സഹായത്തിനായി റെയിൽവേ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ടു:
​CSMT: 022-22694040
​Thane: 9321336747
​Lonavala: 8356854238
​Dadar: 9136452387

You may also like