മുംബൈയിൽ സ്കൂൾ ബസിന് മുകളിലേക്ക് മരം വീണു; 10 കുട്ടികൾക്ക് പരിക്ക്

by WhatsUp Mumbai

​മുംബൈ: ചെമ്പൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് മുകളിലേക്ക് കൂറ്റൻ ആൽമരം മറിഞ്ഞുവീണ് പത്ത് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്പൂർ ഡയമണ്ട് ഗാർഡന് സമീപം കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയെത്തുടർന്നാണ് റോഡരികിലെ മരം വേരോടെ പിഴുതുവീണത്. അപകടസമയത്ത് ബസിൽ 13 കുട്ടികളുണ്ടായിരുന്നു.

മരം വീണ ആഘാതത്തിൽ പൂർണ്ണമായും തകർന്ന ബസിൽ നിന്നും പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ബി.എം.സി ദുരന്തനിവാരണ വിഭാഗം, അഗ്നിശമനസേന, പോലീസ് എന്നിവർ സ്ഥലത്തെത്തി ജെ.സി.ബിയും കട്ടറുകളും ഉപയോഗിച്ച് മരം മുറിച്ചുമാറ്റി രക്ഷാപ്രവർത്തനം നടത്തി. 

മുംബൈ മേയർ റിതു താവ്‌ഡെ, ഡെപ്യൂട്ടി മേയർ സഞ്ജയ് ഘാഡി എന്നിവർ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ സ്ഥിരീകരിക്കുകയും രക്ഷാപ്രവർത്തനം വിലയിരുത്തുകയും ചെയ്തു.

You may also like