ബോറിവ്‌ലി മലയാളി സമാജത്തിന്റെ രണ്ടാമത് കൈകൊട്ടിക്കളി മത്സരം ഓഗസ്റ്റ് 22-ന് ; രജിസ്ട്രേഷൻ ആരംഭിച്ചു

by WhatsUp Mumbai

മുംബൈ:മുംബൈയിലെ മലയാളി കൂട്ടായ്മകൾക്കായി ബോറിവ്‌ലി മലയാളി സമാജം സംഘടിപ്പിക്കുന്ന രണ്ടാമത് കൈകൊട്ടിക്കളി മത്സരം ഓഗസ്റ്റ് 22 ശനിയാഴ്ച നടക്കും. അന്നേദിവസം വൈകുന്നേരം 5.00 മണി മുതൽ ബോറിവ്‌ലി വെസ്റ്റിലെ ന്യൂ എം.എച്ച്.ബി കോളനിയിലുള്ള ബി.എം.എസ് ഓഡിറ്റോറിയത്തിലാണ് ഈ കൈകൊട്ടിക്കളി മത്സരം അരങ്ങേറുന്നത്.

കേരളത്തിന്റെ തനത് കലാരൂപങ്ങളെയും സാംസ്കാരിക പൈതൃകത്തെയും പ്രോത്സാഹിപ്പിക്കാനും മലയാളി സംഘടനകൾക്കിടയിൽ സൗഹൃദം വളർത്താനുമാണ് മത്സരം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒരു ടീമിൽ 8 മത്സരാർത്ഥികളാണ് ഉണ്ടാകേണ്ടത്.1,000 രൂപയാണ് ഒരു ടീമിനുള്ള പ്രവേശന ഫീസ്.

മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 15,000 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 5,000 രൂപയും ട്രോഫിയുമാണ് സമ്മാനം. കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ജോയിന്റ് സെക്രട്ടറി ഒ.ആർ.ജി അജിത് കുട്ടി (ഫോൺ: 9869243397), ജോയിന്റ് സെക്രട്ടറി ആർട്സ് നളിനി പിള്ള (ഫോൺ: 7666177437) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് ബോറിവ്‌ലി മലയാളി സമാജം സെക്രട്ടറി ബാബുരാജ് ജോസഫ് അറിയിച്ചു.

You may also like