ഖസാക്കിന്റെ ഇതിഹാസം’ പുനർവായനയുമായി അക്ഷരസന്ധ്യ; ന്യൂ ബോംബെ കേരളീയ സമാജത്തിൽ ഹൃദ്യമായ സാഹിത്യചർച്ച

by WhatsUp Mumbai

നവി മുംബൈ: മലയാള നോവൽ സാഹിത്യത്തിന്റെ വഴിത്തിരിവായ ഒ. വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന പ്രശസ്ത കൃതിയെ മുൻനിർത്തി ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ സാഹിത്യ ചർച്ചാവേദിയായ അക്ഷരസന്ധ്യ പുനർവായനാ ചർച്ച സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് കെ. എ. കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പ്രകാശ് കാട്ടക്കട സ്വാഗതം ആശംസിച്ചു. സമാജം അംഗം കെ. കെ. മോഹൻദാസ് ആണ് സാഹിത്യസംവാദത്തിന് നേതൃത്വം നൽകിയത്.

മലയാള ഭാഷയുടെ സൗന്ദര്യവും ദാർശനിക തലങ്ങളും തുറന്നിട്ട ഖസാക്കിന്റെ ഇതിഹാസത്തിന്റെ സാഹിത്യസവിശേഷതകൾ, കഥാപാത്രങ്ങളുടെ ആഴം, കാലാതിവർത്തിയായ പ്രസക്തി എന്നിവയെക്കുറിച്ച് ചർച്ചയിൽ പങ്കെടുത്തവർ വിശദമായി അഭിപ്രായങ്ങൾ പങ്കുവെച്ചു. പി. ആർ. സഞ്ജയ്, ഷാബു ഭാർഗവൻ, കെ. ടി. നായർ, മോഹന സുന്ദരൻ, ജ്യോതിഷ്മയൻ, സോണി ജോസ്, അനിൽ പരുമല എന്നിവർ സംവാദത്തിൽ സജീവമായി പങ്കെടുത്തു സംസാരിച്ചു.

അക്ഷരസന്ധ്യ കൺവീനർ എം. പി. ആർ. പണിക്കർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. സാഹിത്യപ്രേമികളുടെ സജീവമായ പങ്കാളിത്തം കൊണ്ടും ചിന്തോദ്ദീപകമായ ആശയവിനിമയങ്ങൾ കൊണ്ടും ശ്രദ്ധേയമായ ഒരു സാംസ്കാരിക സായാഹ്നത്തിനാണ് ന്യൂ ബോംബെ കേരളീയ സമാജം വേദിയായതെന്ന് സംഘാടകർ അറിയിച്ചു.

You may also like