479
മുംബൈ : കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. സൻജുരാജ് മൽഹോത്ര (45) എന്ന പ്രതിയാണ് ട്രെയിൻ യാത്രയ്ക്കിടയിൽ കേരള പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
പൂനെയിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ 22150 പൂനെ – എറണാകുളം ട്രെയിനിൽ (Pune Ernakulam Train) കണ്ണൂരിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം. ഇന്ന് (29/06/2026) വെളുപ്പിന് 02.30 AM-നും 05.30 AM-നും ഇടയിൽ മഹാരാഷ്ട്രയിലെ രത്നഗിരി – സാവന്ത് വാഡി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ വെച്ചാണ് ഇയാൾ കേരള പോലീസ് കസ്റ്റഡിയിൽ നിന്നും കാണാതായത്.
ഈ പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക:
ഷാജികുമാർ (പോലീസ് ഉദ്യോഗസ്ഥൻ)
ഫോൺ: 85473 96545