’50 കോടി വാങ്ങി വഞ്ചിച്ചവർ വിമതർ അല്ല, വെറും ദ്രോഹികൾ’: ആഞ്ഞടിച്ച് സഞ്ജയ് റാവത്ത്

by WhatsUp Mumbai

മുംബൈ: ശിവസേന (യുബിടി) വിട്ട് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പക്ഷത്തേക്ക് ചേക്കേറിയ ആറ് എംപിമാർക്കെതിരെ അതിരൂക്ഷ വിമർശനവുമായി രാജ്യസഭാ എംപി സഞ്ജയ് റാവത്ത്. പാർട്ടി വിട്ടവരെ ‘വിമതർ’ എന്ന് വിളിക്കാൻ കഴിയില്ലെന്നും അവർ വെറും ‘രാജ്യദ്രോഹികൾ’ (വഞ്ചകർ) മാത്രമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഭഗത് സിംഗ്, വീർ സവർക്കർ, രാജ്ഗുരു, സുഖ്ദേവ്, അഷ്ഫാഖുല്ല ഖാൻ എന്നിവരെപ്പോലെ രാജ്യത്തിന് വേണ്ടി പോരാടിയവരെയാണ് വിമതർ എന്ന് വിളിക്കേണ്ടതെന്നും, 50 കോടി രൂപ വാങ്ങി കൂറുമാറിയ ഇവർ വഞ്ചകർ മാത്രമാണെന്നും അദ്ദേഹം മുംബൈയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഉദ്ധവ് താക്കറെയുടെ പക്ഷത്തുനിന്നും ആറ് എംപിമാരെ തങ്ങളുടെ പാളയത്തിൽ എത്തിച്ച ‘ഓപ്പറേഷൻ ടൈഗർ’ വൻ വിജയമാണെന്ന് ലയനത്തിന് ശേഷം ഏകനാഥ് ഷിൻഡെ അവകാശപ്പെട്ടിരുന്നു. എംപിമാരായ ഓംരാജെ നിംബാൽക്കർ, നാഗേഷ് പാട്ടീൽ അഷ്ടിക്കർ, സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, ഭാവുസാഹേബ് വക്ചൗരെ, സഞ്ജയ് ദിന പാട്ടീൽ എന്നിവരാണ് ഷിൻഡെ പക്ഷത്തേക്ക് മാറിയത്. ഇവർ നേരത്തെ തന്നെ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി സമ്പർക്കത്തിലായിരുന്നു എന്നാണ് വിവരം. ‘ദ്രോഹി’ എന്നത് ചീത്തവിളിയാണെങ്കിൽ അത് ഡിക്ഷണറിയിൽ നിന്ന് നീക്കം ചെയ്യാൻ റാവത്ത് വെല്ലുവിളിച്ചു.

You may also like