259
നവിമുംബൈ: ശ്രീ നാരായണ മന്ദിര സമിതിയുടെയും പ്രശസ്ത നേത്രചികിത്സാലയമായ ശ്രീധരീയം ഐ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നവിമുംബൈയിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. വരുംതലമുറയ്ക്ക് കാഴ്ചയുടെ വസന്തം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
ഈ വരുന്ന 28-ാം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ നെരൂൾ ഗുരുദേവഗിരിയിൽ വെച്ചാണ് ക്യാമ്പ് നടക്കുക. ആധുനിക സൌകര്യങ്ങളോടെയുള്ള പരിശോധനകളും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരിക്കും.
ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ഗുരുദേവഗിരി: 7304085880
സൂരജ് നിരാല: 7736006101