മുംബൈ: ജോലിസ്ഥലങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് (PoSH) നിയമപ്രകാരം ഷെയർ ഓട്ടോറിക്ഷകൾ ‘തൊഴിലിടത്തിന്റെ’ (Workplace) പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതി. അതുകൊണ്ടുതന്നെ അത്തരം വാഹനങ്ങളിൽ വെച്ചുണ്ടാകുന്ന സംഭവങ്ങളിൽ നടപടിയെടുക്കാൻ കമ്പനികളിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് (ICC) അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, സമിതി മുൻപ് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
ഒരുമിച്ച് യാത്ര ചെയ്യുന്ന ഷെയർ ഓട്ടോറിക്ഷ ഔദ്യോഗിക തൊഴിലിടമായി കണക്കാക്കാൻ കഴിയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. പോഷ് നിയമത്തിന്റെ പരിധിയിൽ വരുന്ന തൊഴിലിടങ്ങളുടെ കൃത്യമായ നിർവചനങ്ങളെ മുൻനിർത്തിയാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.