മുംബൈയെ പാട്ടിലാക്കാൻ ദേവന ശ്രിയ എത്തുന്നു; ന്യൂ ബോംബെ കൾച്ചറൽ സെന്റർ ‘പാട്ടുത്സവം’ മെയ് 31-ന്

by WhatsUp Mumbai

മുംബൈ: നവി മുംബൈയിലെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ കരുത്തായ കോപ്പർഖൈർണെ ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘പാട്ടുത്സവം’ അരങ്ങേറുന്നു. മെയ്‌ 31 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സമാജം ഹാളിലാണ് വമ്പിച്ച സംഗീത വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. 
സോണി ടിവി റിയാലിറ്റി ഷോ റണ്ണറപ്പ് ദേവന ശ്രിയ മുഖ്യാകർഷണമാകുന്ന പരിപാടിയിൽ മുംബൈയിലെ  ഗായകൻ മഹേശ്വറും വേദി പങ്കിടും.

മുംബൈ മലയാളി മനസ്സിനൊപ്പം നിൽക്കുന്ന സമാജത്തിന്റെ ഈ മാസത്തെ സംഗീതോത്സവത്തിൽ പ്രമുഖ വ്യക്തിത്വം രാജൻ ഡി. പിള്ള വിശിഷ്ടാതിഥിയാകും. പ്രമുഖരുടെ സംഗീതവിരുന്നിന് പിന്നാലെ സമാജം അംഗങ്ങൾ അണിയിച്ചൊരുക്കുന്ന മനോഹരമായ ഗാനാലാപനവും ഉണ്ടായിരിക്കും.

​അപൂർവ്വ സുന്ദരമായ ഈ സാംസ്കാരിക സന്ധ്യയ്ക്ക് സാക്ഷ്യം വഹിക്കാൻ എല്ലാ കലാസ്വാദകരെയും സമാജം ഹാളിലേക്ക് സ്വാഗതം ചെയ്യുന്നതായി ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഭാരവാഹികൾ അറിയിച്ചു.
 പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി മാളവിക മനോജുമായി (+91 99303 06830) ബന്ധപ്പെടാവുന്നതാണ്.

You may also like