ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ തിങ്കളാഴ്ച ചതയദിനാചരണം; പൂജയും പ്രഭാഷണവും മഹാപ്രസാദവും

by WhatsUp Mumbai

മുംബൈ: ശ്രീനാരായണ ഗുരുദേവന്റെ ചതയദിനത്തോടനുബന്ധിച്ച് മുംബൈയിലെയും പരിസര പ്രദേശങ്ങളിലെയും ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും തിങ്കളാഴ്ച വിശേഷാൽ ചതയപൂജ, ഗുരുപൂജ, പ്രഭാഷണം, സമൂഹപ്രാർഥന, ഭജന, മഹാപ്രസാദ വിതരണം തുടങ്ങി വിപുലമായ ആത്മീയ പരിപാടികൾ നടക്കും. ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ഗുരുസ്മരണയും ഗുരുദേവ സന്ദേശവും ഉയർത്തിപ്പിടിച്ചായിരിക്കും വിവിധ കേന്ദ്രങ്ങളിലെ ചടങ്ങുകൾ നടക്കുക.

സമിതിയുടെ ചെമ്പൂർ ആസ്ഥാന ഗുരുമന്ദിരത്തിൽ വൈകീട്ട് 6.30 മുതൽ വിളക്കുപൂജ, സമൂഹപ്രാർഥന, പ്രഭാഷണം, പ്രസാദ വിതരണം എന്നിവ നടക്കും. ദാദർ ഓഫിസിൽ വൈകീട്ട് 5 മുതൽ ചടങ്ങുകൾ ആരംഭിക്കും. ഗുരുദേവഗിരിയിൽ രാവിലെ ഗുരുപൂജയോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. ഗുരുഭാഗവത പാരായണം, നെയ്‌വിളക്ക് അർച്ചന, വൈകീട്ടുള്ള വിശേഷാൽ ഗുരുപൂജ, ദീപാരാധന, പ്രഭാഷണം, പ്രസാദവിതരണം എന്നിവയും നടക്കും.

വിരാർ, വസായ്, വാശി, സി.ബി.ഡി ബെലാപ്പൂർ, കാമോത്തേ, ഖാർഘർ, ഉൾവെ, ഉല്ലാസ് നഗർ, സാക്കിനാക്ക, ഡോംബിവലി-താക്കുർളി, നല്ലസോപാര, താരാപ്പൂർ, മീരാറോഡ്, മലാഡ്, കലംബൊലി, അംബർനാഥ്-ബദലാപ്പൂർ, ഗോരേഗാവ്, ഘൺസോളി, ഭാണ്ഡൂപ്, ഭീവണ്ടി, ഐരോളി, താനെ, പവായ്, ദഹാനു റോഡ്-ഉമർഗാവ്, കല്യാൺ ഈസ്റ്റ്, കല്യാൺ വെസ്റ്റ്, സെൻട്രൽ മുംബൈ എന്നിവിടങ്ങളിലെ ഗുരുസെന്ററുകളിലും വിശേഷാൽ ഗുരുപൂജകളും ചതയദിനാചരണങ്ങളും നടക്കും. വിവിധ കേന്ദ്രങ്ങളിൽ ഗുരുദേവകൃതികളുടെ പാരായണം, ഗുരുപുഷ്പാഞ്ജലി, അഷ്ടോത്തരാർച്ചന, ദീപാർപ്പണം, ഭജന, സമൂഹപ്രാർഥന, ഗുരുസ്മരണ, മഹാപ്രസാദ വിതരണം തുടങ്ങിയ ചടങ്ങുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട യൂണിറ്റ് സെക്രട്ടറിമാർ അറിയിച്ചു.

മീരാറോഡിൽ ‘എൻ്റെ ഗുരു’ എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും. ഡോംബിവലി-താക്കുർളിയിൽ വനിതാ വിഭാഗത്തിന്റെ പ്രത്യേക പ്രാർഥനയും സംഘടിപ്പിച്ചിട്ടുണ്ട്. ചില കേന്ദ്രങ്ങളിൽ രാവിലെ മുതൽ ഗുരുഭാഗവത പാരായണവും വൈകീട്ട് വിശേഷാൽ ഗുരുപൂജയും നടക്കും. ഭക്തജനങ്ങൾക്ക് പങ്കെടുക്കാനായി വിവിധ യൂണിറ്റുകൾ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ചതയദിനാചരണങ്ങളുടെ ഭാഗമായി വിവിധ യൂണിറ്റുകളിൽ ആത്മീയ പ്രഭാഷണങ്ങളും നടക്കും. സുമംഗല സുരേന്ദ്രൻ, ജയശ്രീ രമേശ്ബാബു, വസന്ത പുരുഷോത്തമൻ, വിജി രാജേന്ദ്രകുമാർ, ശാന്ത രാജൻകുട്ടി, സീതാലക്ഷ്മി തുളസീധരൻ, വത്സമ്മ ചന്ദ്രൻ, രാധാ രാഘവൻ, സുനിൽ എ.വി., ഷീജാ മാത്യു, ലീന ഷാജി, പ്രസന്നദേവി അനിൽകുമാർ, ഉഷാ രാമചന്ദ്രൻ, ഗോപകുമാർ, എ.കെ. വിജയൻ, പ്രേംരാജ് വന്നേരി, കെ. സഹദേവൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രഭാഷകരാകും.

സമിതിയുടെ മറ്റു യൂണിറ്റുകളിലും ഗുരുസെന്ററുകളിലും നടക്കുന്ന ചടങ്ങുകളുടെ വിശദവിവരങ്ങൾ അറിയുന്നതിനായി ബന്ധപ്പെട്ട യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് അറിയിച്ചു.

You may also like