സംഗീതവും നൃത്തവിരുന്നുമായി കേരളീയ സമാജം ഡോംബിവ്‌ലി മാതൃദിനാഘോഷം

by WhatsUp Mumbai

ഡോംബിവ്‌ലി: ലോക മാതൃദിനത്തോടനുബന്ധിച്ച് കേരളീയ സമാജം ഡോംബിവ്‌ലി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ മെയ് 10-ന് നടക്കും. പാണ്ഡുരംഗവാടി മോഡൽ ഇംഗ്ലീഷ് സ്കൂളിൽ വൈകുന്നേരം 6 മുതൽ ആരംഭിക്കുന്ന ചടങ്ങിൽ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും.

ചടങ്ങിന്റെ ഭാഗമായി പങ്കെടുക്കുന്ന എല്ലാ അമ്മമാരെയും ‘മാതൃവന്ദനം’ മുഖേന ആദരിക്കും. കുടുംബത്തിനും സമൂഹത്തിനും അമ്മമാർ നൽകുന്ന സ്നേഹവും ത്യാഗവും ഓർമ്മിപ്പിക്കുന്ന ചടങ്ങായിരിക്കും ഇതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

സമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്തകലാപരിപാടികളും സംഗീതവിരുന്നും ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. അമ്മമാർക്കായി സമർപ്പിക്കുന്ന ഗാനങ്ങളും വിവിധ കലാപരിപാടികളും സായാഹ്നത്തിന് കൂടുതൽ മിഴിവേകും. കലാ-സാംസ്കാരിക പരിപാടികളിലൂടെ കുടുംബസമേതം എത്തുന്നവർക്ക് ഹൃദ്യമായ അനുഭവം സമ്മാനിക്കാനാണ് സംഘാടകരുടെ ശ്രമം.

കൂടുതൽ വിവരങ്ങൾക്ക് ആർട്സ് ആൻഡ് കൾച്ചർ സെക്രട്ടറി സുരേഷ് ബാബുവിനെ 9820886717 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You may also like