കേരളത്തിലെ വിജയം മുംബൈയിൽ ആഘോഷമായി; യുഡിഎഫ് പ്രവർത്തകർ ആവേശത്തിൽ

by WhatsUp Mumbai

മുംബൈ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വമ്പൻ വിജയത്തിന്റെ ആവേശം മുംബൈയിലും നിറഞ്ഞൊഴുകി. വിജയ വാർത്ത പുറത്തുവന്നതോടെ നഗരത്തിലെ യുഡിഎഫ് പ്രവർത്തകർ ഫൗണ്ടൻ പ്രദേശത്ത് ഒത്തുകൂടി ആവേശകരമായ വിജയാഘോഷം സംഘടിപ്പിച്ച വിജയാഘോഷ യോഗത്തിൽ മഹാരാഷ്ട്ര AIKMCC പ്രസിഡന്റ് അസീസ് മാണിയൂർ അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ് ഉദ്ഘാടനം നിർവഹിച്ചു. വിവിധ നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് ആവേശകരമായ രാഷ്ട്രീയ സംഗമമായി മാറി.

AIKMCC വൈസ് പ്രസിഡന്റുമാരായ എം.എ. ഖാലിദ്, മാണിക്കോത്ത് മസ്ഊദ്, സെക്രട്ടറി മുസ്തഫ കുമ്പോൾ, റായ്ഗഡ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഉളുവാർ, അസീം മൗലവി എന്നിവരും യോഗത്തിൽ പ്രസംഗിച്ചു. യുഡിഎഫിന്റെ വിജയത്തിന് പിന്നിലെ ജനവിധിയെ അവർ പ്രശംസിക്കുകയും രാഷ്ട്രീയ മാറ്റത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.

പ്രവർത്തകർ പരസ്പരം മധുരം വിതരണം ചെയ്ത് സന്തോഷം പങ്കിട്ടപ്പോൾ, ആഘോഷം ആവേശഭരിതമായി. കണ്ണിപ്പൊയിൽ അബൂബക്കർ സ്വാഗതം ആശംസിച്ചു. ഹാരിസ് കൊളാബ നന്ദി രേഖപ്പെടുത്തി.

You may also like