മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ സംസ്ഥാനത്തെ ആദ്യ ‘കാലാവസ്ഥ–സൗഹൃദ ഗ്രാമം’ ഉദ്ഘാടനം ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ
സച്ചിൻ തെൻഡുൽക്കർ.
പരിസ്ഥിതി സൗഹൃദവും സ്വയംപര്യാപ്തവുമായ വികസന മാതൃകയായി ഈ ഗ്രാമം മാറുമെന്നാണ് വിലയിരുത്തൽ.
സൗരോർജ സംവിധാനങ്ങൾ ഉൾപ്പെടെ നവീന സാങ്കേതിക സൗകര്യങ്ങളോടെ 130 കുടുംബങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ കുറയ്ക്കുന്നതിനൊപ്പം ഗ്രാമീണ ജീവിത നിലവാരം ഉയർത്തുകയുമാണ് ലക്ഷ്യം.
ജലസംരക്ഷണം, ശുചിത്വം, സുസ്ഥിര കൃഷി തുടങ്ങിയ മേഖലകളിലും പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണവും ഗ്രാമവികസനവും കൈകോർത്ത് മുന്നേറുന്ന മാതൃകയായാണ് ഈ ഗ്രാമത്തെ അധികൃതർ അവതരിപ്പിക്കുന്നത്.
കാലാവസ്ഥാ മാറ്റത്തെ ചെറുക്കാൻ ഇത്തരത്തിലുള്ള സംരംഭങ്ങൾ അനിവാര്യമാണെന്ന് ഉദ്ഘാടന വേളയിൽ സച്ചിൻ തെണ്ടുൽക്കർ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ മാതൃക വ്യാപിപ്പിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.