ദാവൂദിന്റെ അടുത്ത സഹായി സലീം ഡോള ഇസ്താംബൂളിൽ പിടിയിൽ:ആഗോള ലഹരി ശൃംഖലക്ക് കനത്ത തിരിച്ചടി

by admin

ഇസ്താംബൂൾ/മുംബൈ: ആഗോള ലഹരി കടത്ത് ശൃംഖലയെതിരായ വൻ നടപടിയിൽ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായി സലീം ഡോള തുർക്കിയിലെ ഇസ്താംബൂളിൽ അറസ്റ്റിലായി. ഏകദേശം 5,000 കോടി രൂപ വിലമതിക്കുന്ന അന്താരാഷ്ട്ര ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ പിടികൂടിയത്.

തുർക്കി സുരക്ഷാ ഏജൻസികൾ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് അറസ്റ്റ് നടന്നത്. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ എന്നീ പ്രദേശങ്ങളിലേക്കായി വ്യാപിച്ചിരുന്ന ലഹരി കടത്ത് ശൃംഖലയിൽ പ്രധാന പങ്ക് വഹിച്ചിരുന്ന ആളായി സലീം ഡോളയെ തിരിച്ചറിഞ്ഞതായി അധികൃതർ വ്യക്തമാക്കി.

ലഹരി മാഫിയ സംഘത്തെ തകർക്കുന്നതിനായി വിവിധ ഇടങ്ങളിൽ ഒരേസമയം പരിശോധനയും റെയ്ഡുകളും നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ശൃംഖലയിലെ മറ്റ് പ്രധാന അംഗങ്ങളെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സലീം ഡോളയുടെ അറസ്റ്റ് ഈ അന്താരാഷ്ട്ര ലഹരി ശൃംഖലയ്ക്ക് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

ലഹരി വ്യാപാരത്തെ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. വിവിധ രാജ്യങ്ങളുമായി സഹകരിച്ച് ശൃംഖലയെ പൂര്‍ണമായി തകർക്കാനുള്ള നടപടികൾ തുടരുന്നതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

You may also like