116
മുംബൈ: സംസ്ഥാനത്ത് ഭാഷാനിയമങ്ങൾ കർശനമാക്കുന്നതിനിടെ ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് സൗജന്യ മറാത്തി പരിശീലനം നൽകാൻ സർക്കാർ തീരുമാനം. യാത്രക്കാരുമായി ഫലപ്രദമായി ആശയവിനിമയം നടത്താൻ ഡ്രൈവർമാർക്ക് മറാത്തി പരിജ്ഞാനം നിർബന്ധമാക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ പദ്ധതി.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം ഡ്രൈവർമാർക്ക് അടിസ്ഥാന മറാത്തി സംസാരശേഷി ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേക പരിശീലന ക്യാമ്പുകളും ക്ലാസുകളും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഭാഷാപരമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കി യാത്രക്കാരുടെ സേവനം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം
നിയമങ്ങൾ പാലിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കാനും സർക്കാർ മുന്നറിയിപ്പ് നൽകി. മറാത്തി ഭാഷയുടെ പ്രചാരവും സേവന നിലവാരവും ഉയർത്തുന്നതിനായി ഈ നീക്കം നിർണായകമാകുമെന്ന് വിലയിരുത്തുന്നു.