ഡിപ്ലോമ വിദ്യാർത്ഥികൾക്ക് ഗ്ലോബൽ അവസരം; മഹാരാഷ്ട്രയുടെ പുതിയ പദ്ധതി ശ്രദ്ധയിൽ

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിൽ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് വിദേശ തൊഴിൽ അവസരങ്ങൾ തുറക്കുന്നതിനായി സംസ്ഥാന സർക്കാർ പുതിയ പദ്ധതി രൂപപ്പെടുത്തുന്നു. ജർമ്മനി, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളിലേക്ക് യുവാക്കളെ പരിശീലിപ്പിച്ച് അയക്കുന്നതിനാണ് നീക്കം.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകും. വിദേശ കമ്പനികളുടെ ആവശ്യങ്ങൾ പരിഗണിച്ച് പ്രത്യേക പരിശീലന കോഴ്സുകളും ഭാഷാ പരിശീലനവും ഉൾപ്പെടുത്തും.

ജർമ്മനി , ജപ്പാൻ , റഷ്യ എന്നീ രാജ്യങ്ങളിൽ സാങ്കേതിക തൊഴിലാളികൾക്ക് വലിയ ആവശ്യമുണ്ടെന്ന സാഹചര്യത്തിലാണ് ഈ പദ്ധതി. പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അവിടെയുള്ള തൊഴിൽ അവസരങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കാനാകും.
പദ്ധതിയുടെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളുമായി സഹകരണം ഉറപ്പാക്കുകയും, വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രായോഗിക പരിശീലനം നൽകുകയും ചെയ്യും. വിദേശ തൊഴിലവസരങ്ങളിലേക്ക് പ്രവേശിക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ വിദ്യാർത്ഥികൾക്ക് വ്യക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

യുവാക്കൾക്ക് ഉയർന്ന ശമ്പളവും മികച്ച തൊഴിൽ സാധ്യതകളും ഉറപ്പാക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴിൽ സാധ്യതകൾ വിദേശത്തേക്ക് വ്യാപിപ്പിക്കുന്ന ഈ നീക്കം വലിയ ശ്രദ്ധ നേടുകയാണ്.

You may also like